ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍, മണ്ഡലമകര വിളക്കു മഹോത്സവകാലത്ത് സ്ഥിരമായി അയ്യപ്പ മണ്ഡപവും ഭക്തജന വിശ്രമ സങ്കേതവും ഒരുക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്റെയും ഉപദേശക സമിതിയുടെയും നീക്കവും നിര്‍മ്മാണ പ്രവര്‍ത്തനവും നിയമ യുദ്ധത്തില്‍ തുടരുകയാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയുടെ നിരാക്ഷേപ പത്രം സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ വ്യത്യസ്ത നിലപാട് ഉയര്‍ന്നു. ബിജെപിയെ പ്രതിനിധീകരിക്കുന്ന ഏഴ് കൗണ്‍സിലര്‍മാര്‍ അനുമതി നല്‍കരുതെന്ന് നിലപാട് സ്വീകരിച്ചു . അതേസമയം എല്‍ഡിഎഫിലെ രണ്ട് അംഗങ്ങള്‍ ഹൈക്കോടതി ഉത്തരവുപ്രകാരം നിരാക്ഷേപ പത്രം നല്‍കാമെന്ന നിലപാട് സ്വീകരിച്ചു..
സ്വതന്ത്രനും മുന്‍ കൗണ്‍സിലറുമായ അംഗവും ഒരു യുഡിഎഫ് പ്രതിനിധിയും പ്രശ്‌നം പഠിച്ചതിനുശേഷം കൗണ്‍സില്‍ മുന്നില്‍ വെക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്കു ശേഷം തുടര്‍നടപടികള്‍ വേണമെന്ന് നിലപാട് സ്വീകരിച്ചു. ഇതേ തുടര്‍ന്ന് ചെയര്‍ പേഴ്‌സണും, സെക്രട്ടറിയും, ഉപാധ്യക്ഷയും നഗരസഭയുടെ എന്‍ജിനീയറും അടങ്ങുന്ന സംഘം പരിശോധനകള്‍ നടത്തുവാനും തര്‍ക്കങ്ങള്‍ പരിശോധിച്ചശേഷം കാര്യങ്ങള്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് നല്‍കുവാനും യോഗത്തില്‍ ധാരണ എത്തി. നഗരസഭയിലെ ബിജെപികൗണ്‍സിലര്‍മാരായ ഉഷ സുരേഷും രശ്മി ശ്യാമും വേണുഗോപാലന്‍ നായരും ഭക്തജനങ്ങളുടെ എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ ഭക്തജനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ ഈ.എസ്. ബിജുവും വിജയ് പ്രകാശും പറഞ്ഞു. യുഡിഎഫ് അംഗങ്ങള്‍ സിബി ചിറയിലും പ്രിയ സജീവും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്.





0 Comments