ഏറ്റുമാനൂരിലെ യാത്രക്കാര്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനമായി എക്‌സ്പ്രസ്സ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദക്ഷിണ റെയില്‍വേ വിവിധ സ്റ്റേഷനുകളില്‍ പ്രഖ്യാപിച്ച സ്റ്റോപ്പുകളുടെ കൂട്ടത്തിലാണ് എക്‌സ്പ്രസ്സ് മെമുവിന് ഏറ്റുമാനൂരിലെ സ്റ്റോപ്പും പ്രഖ്യാപിച്ചത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ വഞ്ചിനാട് എക്‌സ്പ്രസ്സിനും എക്‌സ്പ്രസ്സ് മെമുവിന്റെയും സ്റ്റോപ് ആവശ്യപ്പെട്ടു ഡിവിഷണല്‍ മാനേജര്‍ക്കും, ദക്ഷിണ റെയില്‍വേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്കും നിവേദനം നല്‍കിയിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളേജ്, ഐ സി എച്ച്, ഐ ടി ഐ, ബ്രില്യന്റ് കോളേജ് അടക്കം നിരവധി സ്ഥാപനങ്ങളും മാന്നാനം ആശ്രമ ദേവാലയം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം അടക്കം ആത്മീയ കേന്ദ്രങ്ങളും ഉള്ള ഏറ്റുമാനൂരിനോട് ചേര്‍ന്ന് സ്റ്റോപ്പിന്റെ ആവശ്യകത അധികൃതരെ ബോധ്യപ്പെടുത്തുകയായിരുന്നു. എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്കുള്ള എക്‌സ്പ്രസ്സ് മെമു രാവിലെ 09.42നും എറണാകുളത്തേയ്ക്കുള്ള എക്‌സ്പ്രസ്സ് മെമു വൈകിട്ട് 04:34നും സ്റ്റേഷനിലെത്തും. ഒരുമിനുട്ടാണ് ഹാള്‍ട്ടിംഗ് സമയം.





0 Comments