കുറവിലങ്ങാട് കുര്യം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു. വിലപിടിപ്പുള്ള യന്ത്ര ഉപകരണങ്ങള്‍ കത്തിനശിച്ചു. ഉച്ചക്ക് 3 മണിയോടെ ആയിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ തൊഴിലാളികള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി ഏറെ നേരം പരിശ്രമിച്ചാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടുമണ്ടായതായി കണക്കാക്കുന്നു. ഫാക്ടറിക്ക് സമീപത്ത് കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് അവശിഷ്ടങ്ങളും കത്തി നശിച്ചവയില്‍പെടുന്നു. ഫാക്ടറിയുടെ വയറിംഗും കത്തി നശിച്ചു.





0 Comments