തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശത്തിനുശേഷം മടങ്ങിയ യുവാവ് ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. ആലുവ തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ചങ്ങനാശ്ശേരി സ്വദേശി ശാന്തിപുരം പോളച്ചിറ വീട്ടില്‍ നിഥിന്‍ (30 )ആണ് മരിച്ചത്. നിഥിന്‍ തിരുവനന്തപുരം ഇന്‍ഫോപാര്‍ക്കില്‍ ഉദ്യോഗസ്ഥനാണ്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്‌സ്പ്രസ് ട്രയിനില്‍ വച്ച് നിഥിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹയാത്രികര്‍ ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചങ്ങല വലിച്ച് നിറുത്തി. കുടുംബാംഗങ്ങളുടേയും സ്റ്റേഷന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ യുവാവിനെ മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ തീവ്രപരിപചരണ വിഭാഗത്തില്‍ വച്ച് നിഥിന്‍ മരണമടയുകയായിരുന്നു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



0 Comments