സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോ ആയ റേഡിയോ നെല്ലിക്ക ടീം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തി. ബാലസൗഹൃദം യാഥാര്‍ത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കാസര്‍ഗോഡു നിന്നും ആരംഭിച്ച യാത്രയുടെ ഭാഗമായിട്ടാണ് റേഡിയോ നെല്ലിക്ക ടീം സ്‌കൂളിലെത്തിയത്. കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്നു സ്‌കൂളുകളില്‍ പര്യടനം നടത്തുന്ന റേഡിയോ നെല്ലിക്ക ടീമിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ലളിതഗാനം, കവിതാലാപനം, വഞ്ചിപ്പാട്ട്,സമൂഹഗാനം, ചെണ്ടമേളം, ശാസ്ത്രീയ സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികള്‍ തത്സമയം പ്രക്ഷേപണം നടത്തി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ജലജമോള്‍ ടി.സി. പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. റെജിമോന്‍ സ്‌കറിയ തെങ്ങുംപള്ളില്‍, അധ്യാപകരായ ജൂലി ജോസഫ്, ജോബി വര്‍ഗീസ്, ഷോബി ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments