കൈപ്പുഴ സെന്റ് ജോര്‍ജ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനത്തോടനുബന്ധിച്ച് പൂര്‍വ്വ അധ്യാപക അനധ്യാപക സംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടന്നു. ഒരു വട്ടം കൂടി എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സാബു മാലിതുരുത്തെല്‍ അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. റിട്ടയേഡ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ജെയിംസ് ജോസഫ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ലിസി പി ജോസഫ്, മീഡിയ അക്കാഡമി ഡയറക്ടര്‍ സി എല്‍ തോമസ്, ശതാബ്ദി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടോം കരികുളം പ്രിന്‍സിപ്പല്‍ തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓര്‍മ്മയിലെ പാഠശാലയും സംഗീത സായാഹ്നവുമെല്ലാം ഒരു വട്ടം കൂടി ഒത്തു ചേര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് മധുര സ്മരണകളായി പൂര്‍വ്വ വിദ്യാര്‍ത്ഥിസമ്മേളനത്തിന് മുന്നോടിയായി പൂര്‍വ്വ അധ്യാപക അനാധ്യാപക സംഗമവും നടന്നു. സ്മൃതിമധുരം എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത മുന്‍കാല അധ്യാപകരും അനധ്യാപകരും കൈപ്പുഴ സ്‌കൂളിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ജനുവരി 23 ന് നടക്കും.





0 Comments