കനിവ് റബര് ടാപ്പേഴ്സ് അസോസിയേഷന് കോട്ടയം ജില്ലാ വാര്ഷിക സമ്മേളനം പാലാ വ്യാപാരഭവന് ഓഡിറ്റോറിയത്തില് നടന്നു. റബര് ബോര്ഡ് ചെയര്മാന് എന്. ഹരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു സ്വാഗതം ആശംസിച്ചു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അല്ബക്കര് എം. മുഖ്യപ്രഭാഷണം നടത്തി. പാലാ ഡെപ്യൂട്ടി ആര്.പി.സി. സാപ്പി മോള് ഈപ്പന്, ഡെവലപ്മെന്റ് ഓഫീസര് അശോകന് പി., അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസര് സുജ എസ്. നായര്, സംസ്ഥാന സെക്രട്ടറി സജീബ് എം., വിജി രാമചന്ദ്രന് എന്നിവര് സംസാരിച്ചു.
സമ്മേളനത്തിന്റെ മാജീഷ്യന് ബെന് കുറവിലങ്ങാടും ചടങ്ങില് പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അലി അഷ്റഫ് , ബിജു ജോര്ജ്, ഉമ്മര് ബാഹുലേയന് സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഉനൈസ് ഷാജി ജോണ് തുടങ്ങിയവര് പങ്കെടുത്തു.
.





0 അഭിപ്രായങ്ങള്