കുടുംബശ്രീ 'നയിചേതന 4.0-ഉയരെ' ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല കലാജാഥയ്ക്ക് പ്രവിത്താനത്ത് സ്വീകരണം നല്കി. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ വനിതകളാണ് സംസ്ഥാനമൊട്ടാകെ കലാജാഥ അവതരിപ്പിക്കുന്നത്. ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് കലാജാഥയിലൂടെ ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം. കോട്ടയം പായിപ്പാട് നാല് കോടി ജംഗ്ഷനില്‍ നിന്നുമാണ് ജാഥ ആരംഭിച്ചത്.





0 Comments