അപകടാവസ്ഥയിലായ വെമ്പള്ളി - വയലാ റോഡിലെ കല്ലാലി പാലത്തിന്റെ നിര്‍മ്മാണം വൈകുന്നതായി ആക്ഷേപം. പ്രളയകാലത്ത് ഭാഗികമായി തകര്‍ന്ന പാലത്തിലൂടെ തന്നെയാണ് ഇപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്നത്. നവീകരണവുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ ഇനിയും പാലിക്കപ്പെട്ടിട്ടില്ല കല്ലാലി പാലം 11 മീറ്റര്‍ വീതിയില്‍ പുതുക്കി നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു എന്ന് ഉറപ്പ് ലഭിച്ചിരുന്നതാണ്. പാലം തകര്‍ന്നതിനു ശേഷം ആകെ സംഭവിച്ചത് ഇരുവശത്തും കൈവരി സ്ഥാപിച്ചതു മാത്രമാണ് . കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുണ് പാലം സ്ഥിതി ചെയ്യുന്നത്. 2020 ഓഗസ്റ്റ് 8ന് അതിതീവ്ര മഴയെത്തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പാലത്തിന്റെ ഒരു വശം പൂര്‍ണമായി തകര്‍ന്നു. പാലത്തിന്റെ ഒരു വശത്തു കാണക്കാരി പഞ്ചായത്ത് രണ്ടാം വാര്‍ഡും മറുഭാഗത്തു കടപ്ലാമറ്റം പഞ്ചായത്ത് 12ാം വാര്‍ഡുമാണ്. 1982ലാണ് പഴയ പാലത്തിന്റെ വീതി ഇരുവശത്തും വര്‍ധിപ്പിച്ച് ഇപ്പോഴത്തെ പാലം നിര്‍മിച്ചത്. പുതുക്കി നിര്‍മിച്ചപ്പോള്‍ പഴയ പാലം നിലനിര്‍ത്തിയിരുന്നു. നിലവില്‍ പാലം അപകട ഭീഷണിയിലാണ്.





0 Comments