Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു.



കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഭക്തിയുടെ നിറവില്‍ ആറാട്ടോടെ സമാപിച്ചു. 21 മുതല്‍ 28 വരെ തീയതികളില്‍ നടന്ന തിരുവുത്സവ ചടങ്ങുകള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്ര കലകള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് നടന്നത്. ആറാട്ട് ദിവസമായ ബുധനാഴ്ച നാരായണീയ പാരായണം, നൂറ്റൊന്നു നാഴിയും പിടിയും, ചുറ്റുവിളക്ക്, മുഴുക്കാപ്പ്, ആറാട്ട് സദ്യ, ഭാഗവത പാരായണം എന്നീ ചടങ്ങുകള്‍ക്കു ശേഷം നാലുമണിക്ക് കൊടിയിറക്ക് നടന്നു. തുടര്‍ന്ന് ആറാട്ട് പുറപ്പാട്, എതിരേല്‍പ്പ് സമൂഹ പറ, രാത്രി എട്ടിന് ദേശ താലപ്പൊലി, ലക്ഷദീപ പ്രകാശം, തിരു ആറാട്ട്, 25 കലശം , ഭക്തിഗാനാമൃതം എന്നീ ചടങ്ങുകളോടെ സമാപിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്ക്  തന്ത്രിമുഖ്യന്‍  മനത്താറ്റില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ചിറക്കര തെക്കേയില്ലം പ്രസാദ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഊരായ്മ ദേവസ്വം പ്രസിഡണ്ട് വേണാട്ടുമന  കുമാരന്‍ നമ്പൂതിരി ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് കെ എന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments