കരൂര്‍ പഞ്ചായത്തിലെ തൊണ്ടിയോടി ചെറുനിലം പാടത്ത് നെല്‍കൃഷി വിളവെടുപ്പ് നടന്നു. കൊയ്ത്തുത്സവം കരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സീന ജോണ്‍ അധ്യക്ഷയായിരുന്നു. യോഗത്തില്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബീന കെ.എസ് , ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments