വന്യജീവികള്‍ മാത്രമല്ല മനുഷ്യനും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംക്ഷനു സമീപം അനിശ്ചിതകാല കര്‍ഷക സ്വരാജ് സത്യഗ്രഹം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ തോമസുകുട്ടി മുതുപുന്നയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ കെ.വി.ബിജു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി.പി.നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. വന്യജീവി സെന്‍സസ് നടത്തുക, അധികമുള്ള വന്യജീവികളെ മാറ്റി പാര്‍പ്പിക്കുക, വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കുക, വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാര ട്രൈബ്യൂണല്‍ ആരംഭിക്കുക, നിയന്ത്രിത വേട്ട അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്.





0 Comments