കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകയുടെ നേതൃത്വത്തില്‍ നടന്ന തിരുസ്വരൂപവും വഹിച്ചുള്ള ദേശപ്രദക്ഷിണം ഭക്തിസാന്ദ്രമായി. ചൊവ്വാഴ്ച തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് പള്ളി ചുറ്റി വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുക്കൊണ്ട് പ്രദക്ഷിണം നടന്നു. വൈകുന്നേരം അഞ്ചിന് വിശുദ്ധ സെബസ്ത്യാനോസിന്റെ ദേശപ്രദക്ഷിണം പള്ളിയില്‍ നിന്നും ആരംഭിച്ചു. ഇടവകയെയും നാടിനെയും രോഗങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ആണ്ടുതോറും പുണ്യാളന്റെ തിരുസ്വരൂപവുമായി നടക്കുന്ന ദേശപ്രദക്ഷിണം തുണയാകുന്നതായി ഭക്തര്‍ വിശ്വസിക്കുന്നു. പള്ളിയില്‍ നിന്നും വിശുദ്ധന്റ തിരുസ്വരൂപം രണ്ട് വാഹനങ്ങളിലായി ഇടവകയുടെ രണ്ട് ദിക്കുകളിലേക്കായി യാത്ര ആരംഭിച്ചു. ഓരോ പ്രദക്ഷിണത്തിനൊപ്പവും ഇടവക വൈദികരുമുണ്ടായിരുന്നു. പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ അടിസ്ഥാനമാക്കി പ്രത്യേകം ഒരുക്കിയിരിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി. വെള്ളാശ്ശേരിയിലെയും കെ എസ് പുരത്തെയും കുരിശുപള്ളികളിലും പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി. രാത്രി ഒന്‍പതരയോടെ ദേശപ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപച്ചു. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.അബ്രാഹം പെരിയപ്പുറത്ത് എന്നിവര്‍ ദേശപ്രദക്ഷിണത്തിനും തിരുകര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കി.





0 Comments