അതിരമ്പുഴ മറ്റം കവലക്ക് സമീപം കൊട്ടാരം ദേവീക്ഷേത്രത്തില്‍ മോഷണശ്രമം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു മോഷണശ്രമം. മോഷ്ടാവ് ക്ഷേത്ര കോമ്പൗണ്ടില്‍ കയറിയതോടെ സംഭവം സിസിടിവിയില്‍ പതിയുകയും ക്ഷേത്രഭാരവാഹികളുടെ മൊബൈല്‍ ഫോണില്‍ അറിയിപ്പ് ലഭിക്കുകയും ചെയ്തു. ഇവര്‍ ക്ഷേത്രത്തിലേക്ക് എത്തിയതതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.. സിസിടിവി ക്യാമറ ദൃശ്യത്തില്‍ മോഷ്ടാവിന്റെ വീഡിയോ പതിഞ്ഞിട്ടുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഒരു ആധാര്‍ കാര്‍ഡും കിട്ടിയിട്ടുണ്ട്. പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ തുടര്‍ച്ചയായ ആറാമത് തവണയാണ് മോഷണശ്രമം നടക്കുന്നത്. ശ്രീകോവിലിനുള്ളില്‍ ഭഗവതിക്ക് ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല മുന്‍പ് മോഷണം പോയിരുന്നു. പിന്നീട് എത്തിയ മോഷ്ടാക്കള്‍ ശ്രീകോവിലിന്റെ കതക് അഗ്‌നിയ്ക്ക് ഇരയാക്കി. മറ്റൊരിക്കല്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം അപഹരിച്ചു. കൂടാതെ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള പാത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടു. തുടര്‍ച്ചയായി മോഷണങ്ങള്‍ സംഭവിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ക്ഷേത്രത്തിന് സംഭവിച്ചിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ പോലീസ് പെട്രോളിംഗ് ഉണ്ടെന്നും കഴിഞ്ഞ 12 വരെ പോലീസ് പെട്രോളിങ് ബുക്കില്‍ ഒപ്പു വച്ചിട്ടുണ്ടെന്നും ക്ഷേത്ര അധികൃതര്‍ പറഞ്ഞു. കൊട്ടാരം ദേവീക്ഷേത്രത്തോട് ചേര്‍ന്ന് ഭാഗത്ത് കൂടിയാണ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്. മുന്‍കാലങ്ങളില്‍ തിരുട്ടു സംഘം അടക്കമുള്ളവര്‍ പ്രദേശത്ത് മേഷണത്തിന് എത്തിയിരുന്നു. സമീപനാളില്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നും കടയില്‍ നിന്നുമായി ഇലക്ട്രിക്കല്‍, സാനിറ്ററി ഉപകരണങ്ങള്‍ മോഷണം പോയിരുന്നു. റെയില്‍വേയുടെ ഇലക്ട്രിക്കല്‍ സാമഗ്രികളും മോഷണം പോയവയില്‍ പെടുന്നു. മദ്യ- മയക്കുമരുന്ന് സംഘങ്ങള്‍ ഈ പ്രദേശം താവളം ആക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.





0 Comments