നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിനെ ഒരു മാതൃകാ ബസ് ടെര്‍മിനലായി മാറ്റുന്നതിനായി സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ബസ് സ്റ്റാന്‍ഡില്‍ നിലവിലുള്ള അനധികൃത പാര്‍ക്കിംഗ്, അനധികൃത വര്‍ക്ക്ഷോപ്പുകളുടെ പ്രവര്‍ത്തനം, പ്രവര്‍ത്തനരഹിതമായ ഫാനുകള്‍, ശൗചാലയങ്ങള്‍, വൃത്തിഹീനമായ പരിസരം, പൊതുജനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കുന്ന തരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന മരക്കൊമ്പുകള്‍ തുടങ്ങിയവ പാലാ നഗരസഭയ്ക്കുതന്നെ അപമാനമായ സാഹചര്യത്തിലേക്കാണ് ബസ് സ്റ്റാന്‍ഡിനെ എത്തിച്ചിരിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇവയെല്ലാം അടിയന്തരമായി പരിഹരിക്കുമെന്നും ബസ് സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരവും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതുമായ രീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും ദിയ ബിനു അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയതായും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.





0 Comments