Breaking...

9/recent/ticker-posts

Header Ads Widget

വനിതാ സെമിനാര്‍ സംഘടിപ്പിച്ചു



കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ 35 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിതാ സെമിനാര്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നടന്ന സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഫലമായി സ്ത്രീകള്‍ പൊതുരംഗത്തും ഔദ്യോഗിക രംഗത്തും സാന്നിധ്യം അറിയിച്ചു കഴിഞ്ഞതായും ശ്രീമതി ടീച്ചര്‍ പറഞ്ഞു. എന്നാല്‍ അധ്യാപന രംഗത്ത് സ്ത്രീ മേധാവിത്വമാണ് നിലവിലെന്നും പുരുഷ അധ്യാപകരുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പഴയകാലത്തെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അല്ല ആധുനിക കാലഘട്ടത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എന്നും  അധ്യാപകരുടെ ഉത്തരവാദിത്വം ഏറെ വെല്ലുവിളികള്‍ നേരിടുന്ന രംഗമായി മാറിയിട്ടുണ്ടെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. യോഗത്തില്‍ കെ എസ് ടി എ സംസ്ഥാന ട്രഷറര്‍ എ കെ ബീന അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് സബിത, ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി, സംസ്ഥാന സെക്രട്ടറി പി എസ്, പി എ ജാസ്മിന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ വി ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.  സംഘടനയുടെ സംസ്ഥാനസമ്മേളനം  ഫെബ്രുവരി 14 മുതല്‍ 16 വരെ കോട്ടയത്ത് നടക്കും.



Post a Comment

0 Comments