കേരളാ സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏറ്റുമാനൂര്‍ മേഖല സമ്മേളനം ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷന്‍ ടോമി കുരുവിള പുളിമാന്‍ തുണ്ടം ഉല്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ NSS കരയോഗ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി, R രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് P D രാധാകൃഷ്ണ പിള്ള, ജില്ലാ സെക്രട്ടറി മോന്‍സി മോന്‍ KJ, കണ്‍വീനര്‍ ഷാജി മോന്‍, മേഖലാ ജോയിന്റ് സെക്രട്ടറി ഷാജി കുര്യാക്കോസ്, വരണാധികാരി കെ.വി പുരുഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ടോമി ജോസഫ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.





0 Comments