Breaking...

9/recent/ticker-posts

Header Ads Widget

KSSPU ഏറ്റുമാനൂര്‍ യൂണിറ്റിന്റെ 34-മത് വാര്‍ഷിക പൊതുയോഗം



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഏറ്റുമാനൂര്‍ യൂണിറ്റിന്റെ 34-മത് വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച നടന്നു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക യോഗം സംസ്ഥാന കമ്മിറ്റി അംഗം എംഎസ് ചന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സാലി പി. ജോണ്‍ അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി യു ജില്ലാ കമ്മിറ്റിയംഗം kn സാമദാസന്‍, ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് കെ കെ സോമന്‍, യൂണിയന്‍ ഭാരവാഹികളായ പി. പി ഗോപി, ടി.വി ശ്രീനിവാസന്‍, അമ്മിണി നായര്‍, നെല്ലിക്ക പത്രാധിപത എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് യൂണിറ്റ് സെക്രട്ടറി എം ബാബുരാജ് അവതരിപ്പിച്ചു. ട്രഷറര്‍ ടി കെ ജയകുമാര്‍ വരവുചെലവ് കണക്ക് റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു.



Post a Comment

0 Comments