Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഫെസ്റ്റിന് തുടക്കമിട്ട് വര്‍ണ്ണാഭമായ വിളംബര ജാഥ നടത്തി.



കുറവിലങ്ങാട് ദേവമാതാ  കോളേജും മാസ്സ് കള്‍ച്ചറല്‍ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന കുറവിലങ്ങാട് ഫെസ്റ്റിന് തുടക്കമിട്ട്  വര്‍ണ്ണാഭമായ വിളംബര ജാഥ നടത്തി.   കോളേജ് അങ്കണത്തില്‍നിന്ന് ആരംഭിച്ച ജാഥ കുറവിലങ്ങാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  മഹേഷ് കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. 

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, ബര്‍സാര്‍ റവ. ഫാ. ജോസഫ് മണിയന്‍ചിറ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  മിനി മത്തായി, മാസ്സ് കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട്  ജയശങ്കര്‍ പ്രസാദ് ജി., സെക്രട്ടറി പി.ജെ. പ്രകാശ്, അഡ്വ. കെ. രവികുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. ദേവമാതാ കോളേജിലെയും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും കുട്ടികള്‍ ജാഥയില്‍ പങ്കുചേര്‍ന്നു. സെന്റ് മേരീസ്  ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ബാന്‍ഡ് ഡിസ്‌പ്ലേ ജാഥയെ ആകര്‍ഷകമാക്കി.


Post a Comment

0 Comments