Breaking...

9/recent/ticker-posts

Header Ads Widget

വലിയപാറ റോഡില്‍ ഓടയും കലുങ്കും നിര്‍മ്മിയ്ക്കുന്നതിന് നടപടി



കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുറ്റത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു.  സ്‌കൂളിന് സമീപം വലിയപാറ റോഡില്‍ നിന്ന് മഴക്കാലത്ത് വെള്ളം സ്‌കൂള്‍ മുറ്റത്തേയ്ക്കാണ് ഒഴുകിയെത്തിയിരുന്നത്. മണ്ണയ്ക്കനാട് വലിയ പാറ റോഡില്‍കൂടി ഒഴുകിയെത്തുന്ന വെള്ളം ഒഴുകി പോകാന്‍ ഓട ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.  സ്‌കൂള്‍ അധികൃതര്‍ ഇവിടെ ഓട നിര്‍മ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി  അധികൃതര്‍ക്ക്  നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ്  നേതൃത്വത്തില്‍ സ്‌കൂളിന് സമീപം വലിയപാറ റോഡില്‍ ഓടയും കലുങ്കും നിര്‍മ്മിയ്ക്കുന്നതിന് ഉള്ള നടപടികള്‍ക്ക്  തുടക്കമായത്. കലുങ്കും ഓട നിര്‍മ്മാണവും പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് ഇവിടുത്തെ വെള്ളക്കെട്ടിനു പരിഹാരമാവും.




Post a Comment

0 Comments