ഭക്ഷ്യ സുരക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന ലൈസെന്‍സ് രജിട്രേഷന്‍ മേള ഏറ്റുമാനൂരില്‍ ആരംഭിച്ചു. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ഓഫീസിലാണ് 2 ദിവസത്തെ മേള നടക്കുന്നത്. വെള്ളിയാഴ്ച 4 മണി വരെ ഹോട്ടല്‍, ബേക്കറി, തട്ടുകട ഉടമകള്‍ക്ക് മേളയില്‍ പങ്കെടുത്ത് രേഖകള്‍ സമര്‍പ്പിക്കാം. സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന സന്ദേശവുമായാണ് ലൈസന്‍സ് മേള സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍, ലൈസെന്‍സ് എന്നിവ സംബന്ധിച്ച് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ആവശ്യമായ നര്‍ദേശങ്ങളും നല്കും.





0 Comments