ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനവും നടന്നു. വൈസ് ഗവര്‍ണറുടെ വിസിറ്റും പുതിയ പ്രോജക്റ്റുകളുടെ ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും ഇതോടൊപ്പം നടന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മനേഷ് കല്ലറയ്ക്കലിന്റ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ ജേക്കബ് ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആന്‍മരിയ പഞ്ചായത്ത് മെമ്പര്‍മാരായ ജെറ്റോ ജോസ്, അലക്‌സ്, സിന്ധു മനോഹരന്‍ ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ റ്റി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എസ് തോമസ് കടപ്ലാക്കല്‍ ചാരിറ്റിയുടെ ഭാഗമായി നടത്തിയ ചികിത്സാ സഹായ വിതരണവും നടന്നു.
സ്‌നേഹവിരുന്നും വിവിധ കലാപരിപാടികളും നടത്തി. ഡോ.ജോസി ജേക്കബിനേയും തലനാട് ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട അരുവിത്തുറ ലയണ്‍സ് ക്ലബ്ബ് മെമ്പര്‍ സോളി ഷാജി എന്നിവരെ ആദരിച്ചു.





0 Comments