ഭിന്നശേഷിക്കാരന്‍ ആയ വയോധികനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. ഏറ്റുമാനൂര്‍ സിയോണ്‍ ജംഗ്ഷന് സമീപം താമസിക്കുന്ന വരകുകാലായില്‍ സുരേന്ദ്രനെയാണ് വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കളുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സുരേന്ദ്രനെ മര്‍ദ്ദിച്ചതായും ഇതു സംബന്ധിച്ച് പരാതി നല്‍കുവാന്‍ സുരേന്ദ്രന്‍ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ എത്തിയതായുമാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ സുരേന്ദ്രന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് പോലീസ് സുരേന്ദ്രന്റെ ഓട്ടോറിക്ഷയുടെ താക്കോല്‍ വാങ്ങി വെച്ചിരുന്നു. പിന്നീട് ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്നും ഇയാളുടെ ഫോണും പോലീസിന് ലഭിച്ചു. സ്റ്റേഷനില്‍ നിന്നും പുറത്തുപോയ സുരേന്ദ്രന്‍ ഏറ്റുമാനൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായും മറ്റൊരു ഓട്ടോറിക്ഷയില്‍ വീട്ടില്‍ മടങ്ങിയെത്തിയതായുമാണ് പോലീസ് വിശദീകരണം. നഗരത്തില്‍ വ്യാപാരം നടത്തുന്ന സുരേന്ദ്രന്റെ ഭാര്യയും മകളും സുരേന്ദ്രനെ ഇന്നലെ പകല്‍മുതല്‍ കാണാനില്ലെന്ന് പരാതിയാണ് നല്‍കിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.





0 Comments