ശിശിരകാലത്തിന്റെ കുളിര്‍മയില്‍ നാടന്‍ മാവുകള്‍ പൂത്തുലഞ്ഞു. ഡിസംബര്‍ - ജനുവരി മാസങ്ങളിലെ രാത്രിയിലെ തണുപ്പു നിറഞ്ഞ കാലാവസ്ഥ നാട്ടില്‍പുറങ്ങളിലെ നാടന്‍ മാവുകള്‍ പൂത്തുലയുവാന്‍ കാരണമായിട്ടുണ്ട്. മാവുകള്‍ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്തതോടെ കണ്ണിമാങ്ങ കാലവും മാമ്പഴക്കാലവും ഇക്കുറി നേരത്തെ എത്തും. മലയാളക്കരയ്ക്ക് നല്ലൊരു മാമ്പഴക്കാലം ലഭിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയാണ് മാവുകള്‍ പൂത്തുലഞ്ഞത്. നാടന്‍ മാവുകള്‍ പൂത്തു നില്‍ക്കുന്ന കാഴ്ച കണ്ണിന് കുളിര്‍മയേകുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സാധാരണയില്‍ കൂടുതല്‍ തണുപ്പാണ് ഉണ്ടായത്. രുചിയേറിയ നാടന്‍ കണ്ണിമാങ്ങയും കൊതിയൂറുന്ന മാമ്പഴങ്ങളും സുലഭമാവുമെന്ന പ്രതീക്ഷയാണ് നാടെങ്ങും പൂത്തുലഞ്ഞ മാവുകള്‍ സമ്മാനിക്കുന്നത്.





0 Comments