മീനച്ചില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വിദ്യാഭ്യാസ ധനസഹായ വിതരണവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. പാലാ ചെത്തിമറ്റത്തെ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ പരിപാടിയുടെ ഉദ്ഘാടനവും എന്‍ഡോവ്‌മെന്റ് വിതരണവും യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി നായര്‍ നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍ സുരേഷ് കുമാര്‍, മീനച്ചില്‍ താലൂക്ക് വനിത യൂണിയന്‍ പ്രസിഡന്റ് സിന്ധു ബി. നായര്‍, ഉണ്ണി കുളപ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിവിധ കരയോഗങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ അഖില്‍ കുമാര്‍ കെ എ കൃതജ്ഞത രേഖപ്പെടുത്തി.





0 Comments