Breaking...

9/recent/ticker-posts

Header Ads Widget

പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഏഴാം ഉത്സവദിവസം പള്ളിവേട്ട



തൃശിവപേരൂര്‍ തെക്കേമഠം വക പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഏഴാം ഉത്സവദിവസം പള്ളിവേട്ട നടന്നു. ജനുവരി 23ന് കൊടിയേറി ആരംഭിച്ച ഉത്സവത്തിന്റെ ഏഴാം ഉത്സവനാളില്‍ രാവിലെ 8 മുതല്‍ ശ്രീബലി എഴുന്നള്ളത്ത് നടന്നു. ഗജവീരന്‍ നന്തിലത്ത് ഗോപാലകൃഷ്ണന്‍ ഭഗവാന്റെ തിടമ്പേറ്റി. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെ പ്രമാണത്തില്‍ മേജര്‍സെറ്റ് പഞ്ചാരിമേളവും അരങ്ങേറി. വൈകിട്ട് കാഴ്ചശ്രീബലി എഴുന്നള്ളത്ത് നടന്നു. കുന്നത്തൂര്‍ രാമു, ചൈത്രം അച്ചു, കാളിയാര്‍ മഠം ശേഖരന്‍, മാട്ടത്ത് രാജേന്ദ്രന്‍, അരുണിമ പാര്‍ത്ഥസാരഥി, കുന്നുമ്മല്‍ പരശുരാമന്‍, മുള്ളത്ത് വിജയകൃഷ്ണന്‍ എന്നീ ആനകളാണ് പള്ളിവേട്ട ദിനത്തില്‍ എഴുന്നള്ളത്തിനെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആറാട്ട് പുറപ്പാട്. വൈകിട്ട് 4.30ന് തിരുആറാട്ട്. രാത്രി 7ന് മീനച്ചില്‍ വടക്കേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ ഇറക്കി പൂജ. രാത്രി 8ന് കുമ്പാനി ജംഗ്ഷനില്‍ ആറാട്ട് എതിരേല്‍പ് നല്കും. തിരുവരങ്ങില്‍ ഭക്തിഗാന നാമാര്‍ച്ചന, ക്ലാസിക്കല്‍ ഡാന്‍സ്, സംഗീത സദസ് എന്നിവയും അരങ്ങേറും.



Post a Comment

0 Comments