പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ മൊബൈല്‍ സയന്‍സ് എക്‌സ്‌പ്ലോറേറ്ററി ബസ്, ഏറ്റുമാനൂര്‍ പട്ടിത്താനം എബനേസര്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായനയുടെ പ്രാധാന്യവും ശാസ്ത്രബോധവും, ലഹരിയില്ലാത്ത ജീവിതത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുകയാണ് ബസിന്റെ ഉദ്ദേശം. സ്‌കൂളില്‍ സന്ദേശയാത്ര ബസ് എത്തിയപ്പോള്‍,ലഹരി വിമുക്ത സന്ദേശം നല്‍കുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥരും എത്തിച്ചേര്‍ന്നു. സ്‌കൂളില്‍ നടന്ന യോഗം കാണക്കാരി പഞ്ചായത്ത് പ്രിസിഡന്റ് വിജേഷ് കുറുമുള്ളൂര്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ സെക്രട്ടറി ബി. രാജീവ്, എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വേണു ഗോപാല്‍ എന്നിവര്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി യും വിശദീകരിച്ചു. ലഹരിയ്‌ക്കെതിരെ പോരാടംഎന്ന ആശയം ഉള്‍ക്കൊള്ളുന്ന ഫ്‌ലാഷ്‌മോബ് ഉള്‍പ്പെ ടെയുള്ള വിവിധ പരിപാടികളും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വായനയാകട്ടെ ലഹരി എന്ന ആശയം പ്രദാനം ചെയ്യുന്ന പരിപാടി, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്വബോധവും ഉണ്ടാക്കുവാന്‍ പര്യാപ്തമാകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ എലിസബത്ത് ആന്റണി പറഞ്ഞു.
0 Comments