കുറിച്ചിത്താനം PSPM ലൈബ്രറി നല്‍കുന്ന വിവിധ അവാര്‍ഡുകളുടെ സമര്‍പ്പണം നടന്നു. ലൈബ്രറിസ്ഥാപകനും അധ്യാപകനും സാഹിത്യകാരനുമായ P ശിവരാമപിള്ളയുടെയും ലൈബ്രറിയുടെ ആദ്യകാല പ്രവര്‍ത്തകനും കവിയുമായ PK പ്രദ്യുമ്‌നന്‍ നായരുടെയും സ്മരണയ്ക്കായി ഏപ്പെടുത്തിയ പുരസ്‌കാരങ്ങളുടെ സമര്‍പ്പണമാണ് നടന്നത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജോസഫ് ജോസഫ് അധ്യക്ഷനായിരുന്നു. അനിയന്‍ തലയാറ്റും പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി. VS ചന്ദ്രമ്മ പുസ്തക വിശകലനം നിര്‍വ്വഹിച്ചു. സെക്രട്ടറി MK രാജന്‍ സ്വാഗതമാശംസിച്ചു.





0 Comments