Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പുംതറ റെയില്‍വേ ഗേറ്റ് താല്‍ക്കാലികമായി അടച്ചു



കുറുപ്പുംതറ റെയില്‍വേ ഗേറ്റ് താല്‍ക്കാലികമായി അടച്ചു. അതിവേഗ ട്രെയിനുകള്‍ക്കായി പാളങ്ങള്‍ പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇതുവഴിയുള്ള ഗതാഗതം നിലവില്‍  നിയന്ത്രിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് വേണ്ടത്ര അറിയിപ്പ് നല്കാതിരുന്നത് വാഹനയാത്രികരെ വലച്ചു. പല വാഹന യാത്രക്കാരും കുറുപ്പന്തറ റെയില്‍വേ ഗേറ്റിനടുത്ത് എത്തിയ ശേഷമാണ്  മറ്റു വഴികളിലൂടെ കിലോമീറ്റര്‍ സഞ്ചരിച്ചു  ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. റെയില്‍വേ വികസനങ്ങളുടെ ഭാഗമായി കുറുപ്പന്തറയില്‍ പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ പല കെട്ടിടങ്ങളും ഇതിനകം പൊളിച്ചു നീക്കി കഴിഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.



Post a Comment

0 Comments