ഇടതുസഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു. ഇടതു നിരീക്ഷകന്‍ എന്ന നിലയില്‍ CPIM നയങ്ങളുടെ ശക്തനായ വക്താവായാണ് കുറുമുള്ളൂര്‍ സ്വദേശിയായ റജി ലൂക്കൊസ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്. 35 വര്‍ഷമായി ഇടത് പക്ഷവുമായി സഹകരിച്ചതായും പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ലെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നും റെജി ലൂക്കോസ് പറഞ്ഞു. അധ:പതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടതെന്നും റജി ലൂക്കൊസ് പറഞ്ഞു. അതേസമയം റജി ലൂക്കോസ് CPIMന്റെ ഔദ്യോഗിക വക്താവല്ലെന്ന് CPIM ജില്ലാ സെക്രട്ടറി TRരഘുനാഥന്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ റജിലൂക്കോസിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.





0 Comments