ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര പടിഞ്ഞാറെ നടയിലെ കണ്ണാറമുകള്‍ റോഡില്‍ റോഡ് ഗതാഗതം നിരോധിച്ചു. ഈ റോഡില്‍ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കലുങ്ക് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് റോഡ് ഗതാഗതം നിയന്ത്രിച്ചത്. കലുങ്ക് നിര്‍മ്മാണത്തിനൊപ്പം ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിനായി ഓട നിര്‍മാണവും പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായി റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ കുടിവെള്ള വിതരണവും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച മുതല്‍ കുടിവെള്ള വിതരണം പുനരാരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ, കൊടിയേറ്റിനു മുന്നായി ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ചെറു വാഹനങ്ങള്‍ കടത്തിവിടുവാനാണ് ആദ്യഘട്ട നടപടികള്‍.





0 Comments