Breaking...

9/recent/ticker-posts

Header Ads Widget

നന്ദഗോവിന്ദം ഭജന്‍സ് സാന്ദ്രാനന്ദലയം അവതരിപ്പിച്ചു



ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തോടനുബന്ധിച്ച് കോട്ടയം നന്ദഗോവിന്ദം ഭജന്‍സ്  സാന്ദ്രാനന്ദലയം അവതരിപ്പിച്ചു.  മന്ത്രി വി. എന്‍ വാസവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചൂരക്കുളങ്ങര ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്  പി. നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി പി. നീലകണ്ഠന്‍ നമ്പൂതിരി, ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജോ കൃഷ്ണന്‍, ഉത്സവ കമ്മിറ്റി സെക്രട്ടറി കെ. എസ്.സുകുമാരന്‍, ഉത്സവ കമ്മിറ്റി ട്രഷറര്‍ ശശിധരന്‍ മൂസത്, ഉത്സവം കോര്‍ഡിനേറ്റര്‍ വിപിന്‍ മധു, ജോയിന്റ് സെക്രട്ടറി വിശാഖ്. എം.നായര്‍, ഉത്സവ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ. കെ രാജപ്പന്‍,പബ്ലിസിറ്റി കണ്‍വീനര്‍ ഒ. ആര്‍ ശ്രീകുമാര്‍, പ്രദീപ് കുറുപ്പന്‍ കുന്നേല്‍ , സന്തോഷ് വിക്രമന്‍  എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ നന്ദഗോവിന്ദം ഭജന്‍സിനെ ഉത്സവ കമ്മിറ്റി അംഗങ്ങളും, ഈശ്വരന്‍ നമ്പൂതിരി, സുബിന്‍ മോഹന്‍ മോഹനം ചൂരക്കുളങ്ങര, തവളക്കുഴി ബ്രദേഴ്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മ, ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഹേമന്ത്കുമാര്‍, മഹാലക്ഷ്മി  സില്‍ക്സ് മാനേജര്‍ ആദര്‍ശ് ആര്‍ നായര്‍ എന്നിവര്‍ ആദരിച്ചു.



Post a Comment

0 Comments