ചക്കാമ്പുഴ പള്ളിയില്‍ വിശുദ്ധ ലോറേത്ത് മാതാവിന്റെ തിരുനാളി നോടനുബന്ധിച്ച് പള്ളിയില്‍ സൈറ്റ് ആന്‍ഡ് സൗണ്ട് ഷോ വെള്ളിയാഴ്ച അരങ്ങേറും. 100ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന സൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഫാ. ഷാജി തുമ്പേച്ചിറയാണ് സംവിധാനം ചെയ്യുന്നത്. ഒരേ സദസ്സിന് മുന്‍പില്‍ മൂന്നു വേദികളെ സമന്വയിപ്പിച്ചാണ് ഈ ദൃശൃശ്രാവ്യ കലാരൂപം അരങ്ങേറുന്നത്. നാടിന്റെ ചരിത്രവും ഇതിഹാസവും ഉള്‍പ്പെടുത്തിയാണ് ഷോ തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് ആരംഭിക്കുന്ന കലാവിരുന്നിനായി വിപുലമായ ക്രമീകരണങ്ങളാണ് ചക്കാമ്പുഴ പള്ളിയങ്കണത്തില്‍ ഒരുക്കുന്നതെന്ന് ഇടവക വികാരി റവ ഫാ ജോസഫ് വെട്ടത്തേല്‍,കൈകാരന്മാരായ സണ്ണി കുരിശുംമൂട്ടില്‍ ബെന്നി ചെറുനിലത്തു ചാലില്‍ ഐസക് കൊച്ചു പറമ്പില്‍, അല്‍ ബി മുണ്ടത്താനത്ത് എന്നിവര്‍ അറിയിച്ചു.





0 Comments