ലോകത്തിലെ മുന്‍നിര ബാങ്കുകളിലൊന്നായ ജെപി മോര്‍ഗന്‍ ചേസ് പ്രതിനിധി പാലാ സെന്റ് ജോസഫ്സ് എഞ്ചിനിയറിംഗ് കോളേജില്‍ സന്ദര്‍ശനം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് മാരിയോ ഡേവിഡ് , കോളേജ് ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, ഡയറക്ടര്‍ റവ. പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി. പി. ദേവസ്യ , വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസഫ് പുരയിടത്തില്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ബാങ്കിങ് മേഖലയിലും സാങ്കേതിക മേഖലയിലും നടക്കുന്ന ഏറ്റവും പുതിയ സാധ്യതകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിദ്യാഭ്യാസ വിചക്ഷണനും കരിയര്‍ ടിക് എംഡിയും സിഇഒയുമായ ഡോ. ഗിരിധരനും സന്ദര്‍ശനത്തില്‍ പങ്കാളിയായി.





0 Comments