പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണവുമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു. പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ പ്ലാസ്റ്റിക് രഹിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദത്തു സ്‌കൂളായ പുലിയന്നൂര്‍ ഗവണ്മെന്റ് ആശ്രമം എല്‍ പി സ്‌കൂളില്‍ എല്ലാ കുട്ടികള്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ നല്‍കി . മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ദിയാ ബിനു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ദോഷവശങ്ങളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ പ്രാധാന്യവും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ്, വാര്‍ഡ് മെമ്പര്‍ പുഷ്പ ചന്ദ്രന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ആന്റോ മാത്യു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണി എലിസബത്ത് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments