കേരള കോണ്‍ഗ്രസിന്റെ സീറ്റായ ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സ്റ്റീഫന്‍ ചാഴിക്കാടന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി, മന്ത്രി ആയിരുന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത പ്രദേശമായി ഏറ്റുമാനൂര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ മാറിയതില്‍ ജനങ്ങള്‍ ആകെ നിരാശരാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെഎസ്ഇബി വക സ്ഥലത്തേക്ക് മീന്‍ മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുമെന്നും ചിറക്കുളം വൃത്തിയാക്കി കുടിവെള്ള സ്രോതസാക്കുമെന്നും ഉറപ്പു നല്‍കിയിരുന്നുവെങ്കിലും എംഎല്‍എ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടതായും,
കേരളത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമായി ഏറ്റുമാനൂര്‍ ടൗണ്‍ മാറിയതായും സ്റ്റീഫന്‍ ചാഴികാടന്‍ പറഞ്ഞു. എലവേറ്റഡ് ഹൈവേ അഞ്ച് വര്‍ഷമായിട്ടും യാഥാര്‍ത്ഥ്യമായില്ല. ഏനാദി പാലവും നീണ്ടൂര്‍ പാലവും അയ്മനം തിരുവാര്‍പ്പ് ഉള്‍പ്പെടെയുള്ള പാലങ്ങള്‍ ഏതുസമയത്തും വീഴാവുന്ന സ്ഥിതിയില്‍ തുടരുന്നു. ജസ്റ്റിസ് ജെ .ബി . കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും ക്രൈസ്തവര്‍ക്ക് തുല്യനീതി ഉറപ്പാക്കുന്ന റിപ്പോര്‍ട്ട് ക്രിസ്ത്യാനികളുടെ മാഗ്‌നാകാര്‍ട്ടയാണെന്നും അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍ പറഞ്ഞു.





0 Comments