ബ്രേക്ക് നഷ്ടപ്പെട്ട ടിപ്പര്‍ ലോറി, നാളെ ഇറക്കുന്നതിനായി ബസ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന് പിന്നില്‍ ഡ്രൈവര്‍ ഇടിപ്പിച്ചു നിര്‍ത്തി. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പുന്നത്തുറ കവലയില്‍ ഉച്ചയ്ക്ക് 1.45 മണിയോടെ ആയിരുന്നു അപകടം അപകടത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ കോട്ടയം പുലിക്കുട്ടിശ്ശേരി സ്വദേശി രാജേഷിനു സാരമായി പരിക്കേറ്റു. ക്യാബിന്‍ വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയം ഇതുവഴി എത്തിയ 108 ആംബുലന്‍സിലാണ് അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്. ബസ്സിലെ യാത്രക്കാര്‍ക്ക് പരിക്കില്ല. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഫോണ്‍ മുഴക്കി അലറി വിളിച്ചത് ശ്രദ്ധയില്‍പ്പെട്ട ബസ്സിലെ പിന്‍സീറ്റ് യാത്രക്കാര്‍ എഴുന്നേറ്റു മാറുകയായിരുന്നു.. അപകടത്തില്‍ ബസ്സിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് പ്രധാന റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.





0 Comments