വെട്ടിമുകള്‍ വിക്ടറി ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ലൈബ്രറി അങ്കണത്തില്‍ പ്രസിഡന്റ് ദേശീയ പതാക ഉയര്‍ത്തി, മധുര പലഹാരം വിതരണം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ മാത്യു റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ലൈബ്രറി അംഗവും വിമുക്ത ഭടനുമായ ജയിംസ് കുറിച്ചിയാനിയിലിനെ യോഗത്തില്‍ ആദരിച്ചു. സീറോ മലബാര്‍ സഭയുടെ മികച്ച സാമൂഹിക പ്രവര്‍ത്തക അവാര്‍ഡ് നേടിയ അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്സ്യാമ്മ മാത്യുവിനെയും ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പട്ട മാത്യു വാക്കത്തുമാലി, സിബി ചിറയില്‍, ബിബിന്‍ ബാബു, സന്ധ്യാ റോയി, എന്നിവവരയും യോഗത്തില്‍ ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ്. ബിജു, മാത്യു വാക്കത്തുമാലി, സിബി ചിറയില്‍, ബിബിന്‍ ബാബു, സന്ധ്യാ റോയി, ലൈബ്രറി സെക്രട്ടറി ജോസ് എം. ഡി മുണ്ടത്താനം, സെബാസ്റ്റ്യന്‍. എം.വട്ടമല, ജോസ് കുര്യന്‍ വേമ്പേനി, സുധാകരന്‍ കെ എന്‍ കണ്ണങ്കരയത്ത്, ജോസഫ് തോമസ് പാലക്കല്‍, നിഥിന്‍ അഗസ്റ്റിന്‍ മണ്ണുക്കുളം, അഭിലാഷ് കെ റ്റി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments