Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ വില്ലേജ് ഓഫീസ് നവീകരിക്കുന്നു



കിടങ്ങൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിടങ്ങൂര്‍ വി്‌ല്ലേജ് ഓഫീസ്  നവീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയുടെ വികസന ഫണ്ട് റവന്യൂ വകുപ്പില്‍ നിന്ന് അനുവദിച്ചു. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ കിടങ്ങൂര്‍ വില്ലേജ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ റവന്യൂ മന്ത്രി കെ. രാജന്  നിവേദനം സമര്‍പ്പിച്ചിരുന്നു.  കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തുമായും റവന്യൂ വകുപ്പ് അധികൃതരുമായും ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.



Post a Comment

0 Comments