Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 11 ന് കൊടിയേറും



രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം  ഫെബ്രുവരി  11 ന് കൊടിയേറി ഫെബ്രുവരി 16 ന്  ആറാട്ടോടുകൂടി പര്യവസാനിക്കും. കൊടിയേറ്റ് ദിനമായ ബുധനാഴ്ച വൈകിട്ട് 7 മണി മുതല്‍ മേള ജ്വാല പുരസ്‌കാര ജേതാവ് ബാലാജി ശ്രീകുമാറിന്റെ കീഴില്‍ മേളം അഭ്യസിച്ച കലാകാരന്മാരുടെ പഞ്ചാരിമേളം നടക്കും. രാത്രി 8ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലാത്ത് നാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി പെരുമനയില്ലത്ത് മുരളി നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും. 8.30 മുതല്‍ ത്രയംബകം ഭജന്‍സ് രാമപുരം അവതരിപ്പിക്കുന്ന രാഗധാര ഉണ്ടായിരിക്കും. 2,3,4 ഉത്സവ ദിനങ്ങളില്‍ ഉത്സവ ബലി, 12.30ന് ഉത്സവ ബലി ദര്‍ശനം, പ്രസാദഊട്ട് എന്നിവ നടക്കും. 

 ഫെബ്രുവരി 12.ന്  വൈകിട്ട് 7.30 മുതല്‍ സ്റ്റാര്‍ സിംഗര്‍ ഫെയിം ഗായിക ജെറിന്‍ ഷാജി നയിക്കുന്ന മെഗാ മ്യൂസിക്കല്‍ ഷോ. ഉണ്ടായിരിക്കും. അഞ്ചാം ഉത്സവ ദിവസമായ ഫെബ്രുവരി 15 ന്  മഹാശിവരാത്രി ദിനത്തില്‍,  ഉച്ചയ്ക്ക് മഹാപ്രസാദഊട്ട്, വൈകിട്ട് 4.30 മുതല്‍ കാവടി എതിരേല്‍പ്പ്, വേലകളി, അഞ്ചു മണിക്ക്  ഇളനീര്‍ അഭിഷേകം, രാത്രി 10 മണി മുതല്‍ ശിവരാത്രി പൂജ, പള്ളിവേട്ട വിളക്ക്,  ആറാട്ട് ദിനമായ ഫെബ്രുവരി 16- ആം തീയതി തിങ്കളാഴ്ച രാവിലെ 9 മുതല്‍  ബാലാജി ശ്രീകുമാര്‍ വാര്യരുടെ പ്രമാണത്തില്‍ ബാലാജി ഗുരുകുലം അവതരിപ്പിക്കുന്ന ആറാട്ട് മേളം,  ഏറ്റുമാനൂര്‍ ശ്രീകാന്ത് ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന നാദസ്വരം.ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ.വൈകിട്ട് 4 30ന് ആറാട്ട് പുറപ്പാട്, ആറുമണിക്ക് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം തീര്‍ത്ഥ കുളത്തില്‍ ആറാട്ട്, താലപ്പൊലി, ആട്ടക്കാവടി, കൊട്ടക്കാവടി എന്നിവയുടെ അകമ്പടിയോടെ ആറാട്ട് എതിരേല്‍പ്പ്. രാത്രി 9.30ന് തിരുമുന്‍പില്‍ വലിയ കാണിക്ക,ആറാട്ടുവിളക്ക്,  ദീപക്കാഴ്ച,  കൊടിയിറക്ക്,  വെടിക്കെട്ട്  ഇരുപത്തഞ്ച് കലശാഭിഷേകം. എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് കെ.ബി.അനില്‍ കുമാര്‍, സെക്രട്ടറി പി.രാധാകൃഷ്ണന്‍, ട്രഷറര്‍ എം.സി രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ഇ.കെ. ശശി  എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments