സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹ്യ-നിയമ അവബോധം വര്‍ധിപ്പിക്കുന്നതിനായി നിയമ വകുപ്പിന്റെ നേതൃത്വത്തില്‍ 'മാറ്റൊലി 2026' ബോധവല്‍ക്കരണ പരിപാടി ജില്ലാ പ്ലാനിങ് കമ്മിറ്റി സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. സ്ത്രീസുരക്ഷ, അവകാശബോധം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ അറിവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ് ഉദ്ഘാടനം നിര്‍വഹിച്ചു. അഡീഷണല്‍ നിയമ സെക്രട്ടറി ഷിബു തോമസ്, നിയമ സെക്രട്ടറി കെ. ജി. സനല്‍കുമാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, അസിസ്റ്റന്റ് ലീഗല്‍ ഓഫീസര്‍ ആലീസ് കെ.പി എന്നിവര്‍ പങ്കെടുത്തു. ''ഇന്ത്യന്‍ ഭരണഘടനയും പുതിയ ക്രിമിനല്‍ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം'' എന്ന വിഷയത്തില്‍ അഡ്വ. ഭുവനേന്ദ്രന്‍ നായര്‍ വി ക്ലാസ് നയിച്ചു. ''സ്ത്രീ ശാക്തീകരണത്തില്‍ പ്രത്യേക നിയമങ്ങള്‍ വഹിക്കുന്ന പങ്ക്'' എന്ന വിഷയത്തില്‍ റിട്ടയേഡര്‍ഡ് അഡീഷണല്‍ നിയമ സെക്രട്ടറി കെ. പ്രസാദ് ക്ലാസ് അവതരിപ്പിച്ചു. സ്ത്രീസുരക്ഷ, വിദ്യാഭ്യാസ അവകാശം, ലിംഗസമത്വം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ ധാരണ നല്‍കുന്നതിലൂടെ വ്യക്തികള്‍ക്ക് സ്വന്തം അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയാന്‍ സഹായകമാകുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാദിത്വമുള്ള പൗരന്മാരായി വളരാനും സ്ത്രീകളുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വര്‍ധിപ്പിക്കാനും ഉപകരിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.





0 Comments