Breaking...

9/recent/ticker-posts

Header Ads Widget

ലളിതാംബിക അന്തര്‍ജനത്തിന്റെ 39-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് സ്മൃതി സദസ്സ് നടത്തി.



പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ 39-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച്  സ്മൃതി സദസ്സ് നടത്തി. ഗാനരചയിതാവ് കടനാട് വിജയകുമാര്‍ സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു. ലളിതാംബിക അന്തര്‍ജനത്തിന്റെ സ്മാരകം  പാലായില്‍ സ്ഥാപിക്കണമെന്ന്  സഹൃദയ സമിതി യോഗം ആവശ്യപ്പെട്ടു. സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരുന്നു.  ചാക്കോ സി. പൊരിയത്ത്, രവി പാലാ, ജയകൃഷ്ണന്‍, ഡി. ശ്രീദേവി, മധുസൂദനന്‍,ജോസ് ആന്റണി മംഗലശ്ശേരി,  ശിവദാസ് പുലിയന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കഥയരങ്ങും നടന്നു.



Post a Comment

0 Comments