Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ 65-ാം വാര്‍ഷികാഘോഷം നടന്നു.



പാലാ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ 65-ാം വാര്‍ഷികാഘോഷം നടന്നു. സംസ്ഥാന കലാകായിക മേളകളില്‍ മികവു പുലര്‍ത്തിയവരെ ആദരിച്ചു കൊണ്ട് വിജയാഘോഷ റാലിയും നടന്നു . വാര്‍ഷികാഘോഷ സമ്മേളനം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാത്തുക്കുട്ടി ചേന്നാട്ട് എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം പുഷ്പചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.PTA വൈസ്പ്രസിഡന്റ് മനോജ് കെ.പി അധ്യക്ഷനായിരുന്നു. PS ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ സൂപ്രണ്ട് സുരേഷ്‌കുമാര്‍ DN സ്വാഗതമാശംസിച്ചു. E.P ശിവകുമാര്‍ ,ജ്യോതിലക്ഷ്മി ,അനീഷ് ഭാസ്‌കര്‍ , R ഉണ്ണിക്കൃഷ്ണന്‍, അനീഷ് എ, ബെന്നി കെ.ജെ., ഗിരിജ T , നവമി അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.



Post a Comment

0 Comments