ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തെ മാതൃകാ നിയോജകമണ്ഡലം ആക്കി മാറ്റുവാന്‍ ഏറ്റുമാനൂര്‍ എംഎല്‍എയും മന്ത്രിയുമായ വി.എന്‍ വാസവന് കഴിഞ്ഞതായി ജോസ് കെ മാണി എം.പി പറഞ്ഞു. 4100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് മണ്ഡലത്തില്‍ സമയ ബന്ധിതമായി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി എം.പി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം.പി. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ വി എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു.





0 Comments