Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ അരിയില്‍ എലികാഷ്ടം കണ്ടതായി പരാതി.



റേഷന്‍ അരിയില്‍ എലികാഷ്ടം കണ്ടതായി പരാതി. കാണക്കാരി ജംഗ്ഷനിലെ റേഷന്‍കടയില്‍ നിന്നും നിര്‍ധന കുടുംബത്തിന് ലഭിച്ച റേഷന്‍ അരിയിലാണ് എലിക്കാഷ്ടം കണ്ടെത്തിയത്. കാണക്കാരി പഞ്ചായത്ത് പതിനാറാം വാര്‍ഡ് ചാത്തമലയില്‍  അംബികാ വിലാസം വീട്ടില്‍ കുഞ്ഞുമോള്‍ പത്മകുമാര്‍ വാങ്ങിയ അരിയിലാണ് എലികാഷ്ടം കാണപ്പെട്ടത്. 

റേഷനരി കൊണ്ട് കഞ്ഞി വെച്ചെങ്കിലും  കഴിക്കാന്‍ മനസ്സ് വരാഞ്ഞതിനാല്‍ വിശന്നവയറുമായാണ് കുടുംബം  കിടന്നതെന്ന് വീട്ടമ്മ കുഞ്ഞുമോള്‍ പറഞ്ഞു. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് റേഷന്‍ കടയില്‍ നിന്നു ലഭിച്ച 12 കിലോ അരിയുമായി വീട്ടിലെത്തി ചാക്ക് തുറന്നപ്പോഴാണ് അരിയില്‍ നിറയെ എലിക്കാഷ്ടം കാണുന്നത്. ഉടന്‍ തന്നെ റേഷന്‍ കടയുടമയെയും തുടര്‍ന്ന് സിവില്‍ സപ്ലൈസ് ഓഫീസിലും  വിവരം അറിയിച്ചു. മോശം അരി   റേഷന്‍ കടയില്‍ തിരികെ നല്‍കി നല്ല അരി മാറ്റി വാങ്ങുവാന്‍ ഉദ്യോഗസ്ഥര്‍  നിര്‍ദ്ദേശം നല്‍കിയെന്നും വീട്ടമ്മ  പറഞ്ഞു. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന ജീര്‍ണാവസ്ഥയിലായ വീട്ടിലാണ് കുഞ്ഞുമോളും  അസുഖബാധിതരായ  ഭര്‍ത്താവ് പത്മകുമാറും, മകളും കഴിയുന്നത്. ലിവര്‍ സിറോസിസ് ബാധിച്ച് പത്മകുമാറും, BP യും ഹാര്‍ട്ട് ബീറ്റും കുറയുന്നതു മൂലം  മകളും ചികിത്സയില്‍ കഴിയുമ്പോള്‍ കുംടുംബം വലിയ ദുരിതമാണ് നേരിടുന്നത്. ഇവരുടെ വീടിന്റെ നിര്‍മ്മാണവും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ തടസ്സപ്പെട്ടിരിക്കുകയാണ്.


Post a Comment

0 Comments