Breaking...

9/recent/ticker-posts

Header Ads Widget

ശനിയാഴ്ച വൈകീട്ട് നടന്ന സമൂഹപ്പറ എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി.



പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാം തിരുവുത്സവ ദിവസമായ ശനിയാഴ്ച വൈകീട്ട് നടന്ന സമൂഹപ്പറ എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി. മുത്തോലിക്കവലയിലേക്കും അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം ജംഗ്ഷനിലേക്കുമാണ് എഴുന്നള്ളിപ്പ് നടന്നത്. ഗജരാജന്‍ നായരമ്പലം രാജശേഖരന്‍ തൃപ്പുലിയന്നൂരപ്പന്റെ തിടമ്പേറ്റി.  താമര തെയ്യം, ദേവി നടനം, നന്ദികേശ രൂപ നടനം, അര്‍ദ്ധനാരീശ്വര നൃത്തം ദേവകലാരൂപങ്ങള്‍ എന്നിവയെല്ലാം എഴുന്നള്ളിപ്പ് ഘോഷയാത്രയ്ക്ക് മിഴിവേകി.  ചെണ്ടമേളവും ശിങ്കാരിമേളവും അകമ്പടിയായി. എഴുന്നള്ളിപ്പിനോടനുബന്ധിച്ച്  മുത്തോലിക്കവലയില്‍ ഗാനമേളയും നടന്നു.



Post a Comment

0 Comments