Breaking...

9/recent/ticker-posts

Header Ads Widget

മാങ്ങാനം ക്രൈസ്തവാശ്രമത്തിന്റെ നവതി സമാപവും ആചാര്യ കെ.കെ. ചാണ്ടി അനുസ്മരണ പ്രഭാഷണവും



വളരുന്ന തലമുറയെ ശരിയായ മാര്‍ഗ നിര്‍ദേശം നല്‍കി മികച്ച പൗരന്മാരാക്കാന്‍ മാതാപിതാക്കളുടെ ശ്രദ്ധയും പ്രോത്സാഹനവും ആവശ്യമാണെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മാങ്ങാനം ക്രൈസ്തവാശ്രമത്തിന്റെ നവതി സമാപവും ആചാര്യ കെ.കെ. ചാണ്ടി അനുസ്മരണ പ്രഭാഷണവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനും , ക്രൈസ്തവാശ്രമത്തിന്റെ സ്ഥാപകനുമായിരുന്ന ആചാര്യ കെ.കെ. ചാണ്ടിയുടെ 22-ാംസ്മാരക പ്രഭാഷണമാണ് നടന്നത്. ഓരോ വ്യക്തിയും പ്രത്യേകതയുള്ള വ്യക്തിയാണെന്ന് നാം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സങ്കല്‍പ്പമാണെന്ന് അദ്ദേഹം പറഞ്ഞു. റോള്‍ മോഡലുകളായി ഓരോ മാതാപിതാക്കളും മാറിയാല്‍ വളര്‍ന്ന് വരുന്ന തലമുറയെ തെറ്റായ വഴിയില്‍ നിന്ന് മോചിപ്പിക്കാനാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മഹാത്മജിയുടെ വാക്കുകള്‍ ഉച്ചരിക്കുമെങ്കിലും അത് പ്രാവര്‍ത്തികമാക്കാത്തവരാണ് ഇന്ത്യാക്കാര്‍. നാം മറ്റുള്ളവരില്‍ നിന്ന് എന്താഗ്രഹിക്കുന്നുവോ അത് അവര്‍ക്കായി ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ബിഷപ് കെ.ജി.ദാനിയേല്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ആശംസാ സന്ദേശം നല്‍കി ഡോ: സുശീല്‍ തര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബീന സെബാസ്റ്റ്യന്‍, മോഹന്‍ചാണ്ടി പി.കെ. ജോണി തുടങ്ങിയവരും സംസാരിച്ചു.


Post a Comment

0 Comments