Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സഹസ്രകലശ കുടം സമര്‍പ്പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു.



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സഹസ്രകലശ കുടം സമര്‍പ്പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. ഭക്ത മനസ്സുകളുടെ ഹൃദയ സമര്‍പ്പണം ആണ് കലശക്കുടങ്ങളായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഏറ്റുമാനൂരപ്പന്‍ ഭക്തജന കൂട്ടായ്മയുടെ നേത്യത്വത്തില്‍  സ്വരൂപിച്ച 1100 ചെമ്പ് കുടങ്ങളുടെ സമര്‍പ്പണവും ഒപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സമര്‍പ്പണമായി ക്ഷേത്ര ബിംബത്തിന് ധാരയ്ക്കായുള്ള 40 ചെമ്പുകുടങ്ങളുടെ സമര്‍പ്പണവുമാണ് നടന്നത്. 

ക്ഷേത്രത്തില്‍ എത്തിയ  സുരേഷ് ഗോപിയെ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഭിലാഷ് പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ആണ് കേന്ദ്രമന്ത്രി കലശക്കുട സമര്‍പ്പണം നിര്‍വഹിച്ചത്. കലശക്കുട സമര്‍പ്പണത്തില്‍ പങ്കുചേര്‍ന്നവരെ കേന്ദ്ര മന്ത്രി ആദരിച്ചു. ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രം വക ഉപഹാരവും മന്ത്രിക്ക് നല്‍കി.ക്ഷേത്രങ്ങളില്‍ ദേവചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്ന അതിവിശിഷ്ടമായ പൂജയും അഭിഷേകവുമാണ് സഹസ്രകലശം. ഉത്സവത്തിന് മുന്നോടി ആയി നടക്കുന്ന സഹസ്രകലശത്തിനായാണ് ഭക്തജന കൂട്ടായ്മ 1100 കലശകുടങ്ങള്‍ സമര്‍പ്പിച്ചത്.  കലശ കുടങ്ങളില്‍ ദ്രവ്യങ്ങള്‍ നിറച്ച്, തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ പൂജിച്ച് വിഗ്രഹത്തില്‍  അഭിഷേകം ചെയ്യുന്നതിനാണ് ചെമ്പ്  കുടങ്ങള്‍. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷന്‍ ടോമി പുളിമാന്‍തുണ്ടം  മുഖ്യാതിഥി ആയിരുന്നു. കലശകുടങ്ങള്‍ സമര്‍പ്പിച്ച  ഹരി വല്യടത്ത് ഇല്ലം, കണ്ണന്‍, ഹരികുമാര്‍, ബിജു പണിക്കര്‍വീട് എന്നിവരെ ആദരിച്ചു. ഭക്തജന കൂട്ടായ്മ പ്രതിനിധികളായ ഡോ. ശ്രീജിത്, R അശോക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments