അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും കുറിച്ചി ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയും സംയുക്തമായാണ് ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ സംരക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് കൊറ്റത്തില്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആലീസ് രാജു സ്വാഗതം ആശംസിച്ചു.രോഗ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു. ജീവിതശൈലീ രോഗ പ്രതിരോധത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഡോക്ടര്‍ ദേബദത്ത് നായക് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍ വിനിത ഇ.ആര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ഡോക്ടര്‍ കെ.ആര്‍. ജനാര്‍ദ്ദനന്‍ നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. വിജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം നന്ദി രേഖപ്പെടുത്തി. അയര്‍ക്കുന്നം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് നീറിക്കാട്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത ബിജു, പഞ്ചായത്ത് അംഗങ്ങളായ സജി നൂറാംമാക്കല്‍, പ്രതീഷ് വട്ടത്തില്‍, സാബു കല്ലുകടമ്പില്‍, ജോസഫ് ചാമക്കാല, മുരളി ജി. നായര്‍, ബിജിമോള്‍ ജോസ്, ലീലാമ്മ ബാബു, ആലി സിബി, ബിനിമോന്‍, ഷൈമ, നിസ കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിനോദ് പുറപ്പൂക്കര ക്യാമ്പ് കോര്‍ഡിനേറ്ററായിരുന്നു. ഡോക്ടര്‍മാരായ ഹിലാരിറ്റി വേണി, ദൃശ്യ, ഗുരു പ്രഭാ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.





0 Comments