Breaking...

9/recent/ticker-posts

Header Ads Widget

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വീകരണം നല്‍കി



ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉഴവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വീകരണം നല്‍കി. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഓഡിറ്റേറിയത്തില്‍ നടന്ന സമ്മേളനം KPCC രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു.
 ഉഴവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ പ്രവര്‍ത്തന പരിധിയിലെ 6 പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെയും ആദരിച്ചു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ്  VK സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. KPCC മെമ്പര്‍ ജാന്‍സ് കുന്നപ്പള്ളി, ഡിസിസി  വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെകട്ടറി ജോര്‍ജ് പയസ്, സെബാസ്റ്റ്യന്‍ ജോയി, സണ്ണി വടക്കേടത്ത് , മാര്‍ട്ടിന്‍ അഗസ്റ്റ്യന്‍ പന്നിക്കോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments